ഇന്ത്യയുടെ ആദ്യ സൗരദൗത്യം (സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യം) ഏതാണ്? |
---|
ആദിത്യ എൽ വൺ |
MORE INFO :-
ആദിത്യ എൽ വൺ പേടകത്തെ വഹിക്കുന്ന റോക്കറ്റ്:- പിഎസ്എൽവി സി 57 ആദിത്യ എൽ വൺ വിക്ഷേപിച്ച തിയതി :- 2 സെപ്റ്റംബർ 2023 11.50 ന് ആദിത്യ എൽ വൺ വിക്ഷേപിച്ചത് എവിടെനിന്നാണ്? :- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയം ആദിത്യ എൽ വൺ ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത് :- സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബജഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനം [സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും. ] ദൗത്യത്തിന്റെ കാലാവധി :- അഞ്ച് വര്‍ഷവും എട്ട് മാസവും ഉപഗ്രഹം സഞ്ചരിക്കുക എവിടെയാണ്? :- സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ആദിത്യ എൽ വൺ പേടകത്തിന്റെ ഭാരം? :- 1500 കിഗ്രാം പേലോഡുകളുടെ എണ്ണം :- 7 [വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വി.ഇ.എല്‍.സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്)] |
ഇന്ത്യയുടെ ആദ്യ സൗരദൗത്യം (സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യം) ഏതാണ്?
Reviewed by Mash
on
September 02, 2023
Rating: