
ANSWER |
---|
ഉത്തരം: -അരവിന്ദ് പനാഗിരിയ |
MORE INFO :- [ഋത്വിക് രഞ്ജനം പാണ്ഡെ കമ്മീഷൻ സെക്രട്ടറി] കേന്ദ്ര, സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ശുപാർശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എത്രവീതം നൽകണമെന്ന് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യും. ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഇത് ചെയ്യുന്നത്. 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള ഫണ്ടുകളുടെ അവലോവനം, വരുമാന വർധനയ്‌ക്കുള്ള ശുപാർശകൾ അടക്കം കമ്മീഷൻ നൽകും. 2026 ഏപ്രിൽ 1 മുതൽ അഞ്ചു വർഷത്തേയ്ക്കുള്ള നികുതിവിഹിതം പങ്കിടൽ നിരക്ക് ഈ കമ്മീഷനാണ് നിർദേശിക്കുന്നത്. റിപ്പോർട്ട് 2025 ഒക്ടോബർ 31-ന് മുൻപായി സമർപ്പിക്കണം. എൻ.കെ.സിങ് അധ്യക്ഷനായ പതിനഞ്ചാം ധനകാര്യ കമ്മീഷനാണ് നിലവിലുള്ളത്. അഞ്ചു അംഗങ്ങളുണ്ട്. നികുതിവരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകാനായിരുന്നു കമ്മീഷന്റെ ശുപാർശ. |
ഇന്ത്യയുടെ പതിനാറാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ്?
Reviewed by Mash
on
January 07, 2024
Rating:
